തിരുവനന്തപുരം: പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. പ്ലസ് ടു വിദ്യാർത്ഥി അസ്ലമിനാണ് കുത്തേറ്റത്.......
എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ ഫോൺ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഹൈദരാബാദിലാണ് സംഭവം.......
മുസ്ലിം ദേവാലയങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സനാതന ധർമ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ കേസെടുക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ......
അഞ്ചലിൽ യുവതിയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികൾ 18 വർഷത്തിന് ശേഷം പിടിയിൽ. അഞ്ചൽ സ്വദേശിയും മുൻ സൈനികരുമായ ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരെയാണ് സിബിഐ സംഘം പോണ്ടിച്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ......
കൊച്ചി: പ്രമേഹ സങ്കീർണതകൾ മൂലം പാദം മുറിച്ചുമാറ്റപ്പെടുന്ന സംഭവങ്ങൾ രാജ്യത്തുടനീളം വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ വിപിഎസ് ലേക്ഷോറിൽ പ്രത്യേക ഡയബറ്റിക് ഫൂട്ട് ലാബ് ആരംഭിച്ചു. പ്രമേഹ പാദ രോഗികൾക്ക് വിദഗ്ദ്ധ പരിചരണം നൽകുന്നതിനും പാദം മുറിച്ച് മാറ്റേണ്ട അവസ്ഥ ഒഴിവാക്കാനും ലക്ഷ്യമിട്ട് വിപിഎസ് ലേക്ഷോറിൽ ഓർത്തോപീഡിക് വിഭാഗത്തിന് കീഴിലാണ് ഡയബറ്റിക് ഫൂട്ട് ലാബ് സ്ഥാപിതമായത്.പ്രമേഹ രോഗികൾക്ക് രക്തക്കുഴലുകളുടെ പരിശോധന, ന്യൂറോപ്പതിക് പരിശോധന, കാലിലെ പ്രഷർ സ്കാൻ എന്നിവ നടത്തുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളുടെ പിന്തുണയുള്ള അത്യാധുനിക സൗകര്യങ്ങൾ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.വിപിഎസ് ലേക്ഷോർ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള ലാബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡൻ്റ് പി എൻ പ്രസന്നകുമാർ അന്തരിച്ചു. പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.എറണാകുളം അയ്യപ്പന്കാവ് പൊരുവേലില് പരേതനായ നാരായണന്റെ മകനാണ് പി.എന്. ......
ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ മറ്റൊരു നിർണായ നേട്ടം കൂടി കൈവരിച്ചു. ബഹിരാകാശത്ത് യന്ത്രക്കൈയുടെ പ്രവർത്തനം ഇസ്രോ വിജയകരമായി പൂർത്തിയാക്കി.......
അഹങ്കാരം കൊണ്ട് താൻ വേണ്ടെന്ന് വെച്ച സിനിമയാണ് ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന് വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. വാളെടുത്തവൻ വാളാൽ എന്ന് പറയുന്നതുപോലെ ഒരു അവസ്ഥയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചതെന്നും താരം പറയുന്നു. ......
പെരുമ്പാവൂർ: തെങ്ങ് കടപുഴകി വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. പെരുമ്പാവൂരിൽ ഇന്നു രാവിലെ എട്ടുമണിയോടെയാണ് സംഭവം.......
കണ്ണൂർ: റിജിത്ത് കൊലക്കേസിൽ ഒമ്പത് ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. 20 വർഷം മുമ്പ് കണ്ണപുരം ചുണ്ടയിൽ സി.പി.എം പ്രവർത്തകൻ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ......